അംബരം ചുംബിക്കും മാമലനാട്ടിലാ-
യംബുജ വാസത്തിന്‍സ്പര്‍ശമേറ്റ-
നന്മതിളങ്ങുമാ മണ്ണിന്റെ മക്കളി-
ലൊന്നിച്ചുവാഴുവാന്‍ ഭാഗ്യമുണ്ടോ?
നല്ലമരതകമാലകള്‍ നിര്‍മ്മിക്കും,
ചൊല്ലേറുംശ്യാമമാമങ്കം കാണാം.
നല്‍പ്പവിഴത്തിന്റെ കൂട്ടം പോല്‍ദര്‍ശിപ്പൂ
കാപ്പിയും നിന്റെ പരിസരത്തില്‍.
ഏലത്തിന്‍ ഗന്ധവും വായുവില്‍ ചേരുന്ന-
കാലവും മറ്റ് ഏങ്ങുകിട്ടീടാവൂ.
സായന്തനത്തിലായ് മഞ്ഞണിക്കുപ്പായം
കായത്തില്‍ചേര്‍പ്പതും കണ്ടീടുന്നേന്‍.
വീരപഴശ്ശിയും കാനനസേനയും,
ധീരമായ് കേരളംസംരക്ഷിപ്പാന്
തന്നുടെരക്തത്താല്‍ സംശുദ്ധമാക്കിയ-
പുന്നെല്ലിന്‍ നാടേ ജയിക്ക്മേന്മേല്‍.
Saturday, January 17, 2009
Subscribe to:
Post Comments (Atom)

0 comments:
Post a Comment