Saturday, January 17, 2009

കുട്ടികള്‍ക്കൊരു കവിത: പനിനീര്‍മുത്തം

മുറ്റത്തുള്ളോരു പനിനീര്‍പ്പൂച്ചെടി-
മുറ്റും പൂത്തു നിറഞ്ഞല്ലോ.
മുള്ളുകളനവധിയുണ്ടെന്നാലും
കൊള്ളം പൂവുപറിച്ചെങ്കില്‍.
മാലകൊരുത്താല്‍ മുടിയില്‍ വെയ്ക്കാം,
മാലകൊരുക്കാന്‍ ചേച്ചിയുമുണ്ട്‌.
ചേച്ചിക്കൊപ്പം ഞാനും കൂടി
മെച്ചം ചേരും മാലകൊരുത്തൂ.
മാലയണിഞ്ഞിട്ടാഹ്ലാദത്തിന്‍
പാലുകുടിച്ചിട്ടെത്തുമ്പോള്‍
അമ്മയെടുത്തൊരു മുത്തംതന്നൂ
ഉമ്മതരാനായച്ഛനുമെത്തീ.

2 comments:

ധൂമകേതു said...

നല്ല കവിതകള്‍. അഭിനന്ദനങ്ങള്‍. ഇത്‌ ആരും കാണുന്നില്ല എന്നു തോന്നുന്നല്ലോ? ഏതെങ്കിലും അഗ്രഗേറ്ററില്‍ ലിസ്റ്റ്‌ ചെയ്താല്‍ കൂടുതല്‍ ആളുകല്‍ അറിയാന്‍ ഇടയാകും.

http://www.keralainside.net/blogs/,

http://kuruvi.thani-malayalam.info/malayalam/work/category/category.htm,

http://www.chintha.com/malayalam/blogroll.php ഇവയില്‍ ബ്ളോഗ്‌ ലിസ്റ്റ്‌ ചെയ്യുക.

ചിന്തയില്‍ ലിസ്റ്റ്‌ ചെയ്യല്‍ paul@chintha.com എന്ന മെയില്‍ ഐഡിയിലേക്ക്‌ സ്വന്തം ബ്ളോഗിന്‍റെ ലിങ്ക്‌ വച്ച്‌ ഒരു മെയില്‍ അയച്ചാല്‍ മതിയാകും.

കൂടുതല്‍ ആളുകല്‍ ബ്ളോഗിനെപ്പറ്റി അറിയാന്‍ അതു സഹായിക്കും.

ഇനിയും ധാരാളം കവിതകള്‍ പ്രതീക്ഷിക്കുന്നു.

kunju said...

hallo sir
ഞാനും ഒരു വയനാടന്‍.

ഇന്നിന്‍റെ വറ്റു തേടി ഇന്നിവിടെ.. ഡല്‍ഹിയില്‍.

എന്‍റെ തണല്‍ തേടിയുള്ള യാത്രയിലേക്ക് ഞാന്‍ ക്ഷെണിക്കുന്നു